Monday, February 22, 2010

കടവ്
 
കാത്തിരിപ്പാണ് സുഖം
വാഴ്വിന്‍ അക്ഷമ
കൂവി വിളിക്കും  വരെ...

ഇളകിയാടി
താഴെ പച്ച മുറിച്ച്
മേലെ നീലയും വെള്ളയും കണ്ട്
തനുപ്പോളങ്ങളിലങ്ങനെ
അങ്ങനെ  ....

ഇരുട്ടില്‍ തുഴഞ്ഞെതും
റാന്തല്‍ വെട്ടമായി
പാതിരാ സംഗീതമാകല്‍ സുഖം.

നനഞ്ഞ കണങ്കാലില്‍ ഒട്ടും
കൊലുസോര്‍ത്ത്
 മയങ്ങല്‍ സുഖം

ടോള്‍ പിരിഞ്ഞു തീരാത്ത
പാലത്തിന്‍ ചുവട്ടില്‍
ആരോ കോറിയ
കരിക്കട്ട ചിത്രമാണ്
കടത്തുതോണി.

No comments:

Post a Comment