Monday, April 25, 2011

ചോക്ക്

ഇവിടെത്തന്നെയാണ് 
ഇന്നലെ വെച്ചത് 
തീര്‍ച്ച..

ഇനി
ജോസ് മാഷിന്റെ 
വലത്തെ കൈയ്യിന്റെ 
തന്ത വിരലിനും
ചൂണ്ടാണി വിരലിനും
വിറയല് പിടിക്കാന്‍
വല്ല വഴിപാടും നേര്‍ന്നു 
മാങ്ങാണ്ടി മുത്തപ്പന്റെ 
കാവില്‍ പോയതാകുമോ ?

വെളുത്ത തുടയില്‍ 
നീലിച്ചു കിടക്കുന്ന പാടില്‍ 
വെള്ളം ഇറ്റുമ്പോഴത്തെ   
നീറ്റല്‍ ഓര്‍മിപ്പിച്ചു 
കൂട്ടമണി ...
(ചിത്രം 
photos-public-domain.com  ഇല്‍ നിന്നും )
 
 

1 comment: