Thursday, February 16, 2012

സ്നേഹം

കെട്ടിയിട്ടത്  നീയാണ് 
വാലാട്ടാന്‍ പഠിപ്പിച്ചതും നീ ...
വേലിക്കരികില്‍ നിഴലനങ്ങുമ്പോള്‍
മുറുമുറുക്കാനും   കുരക്കാനും
പഠിപ്പിച്ചതും നീ തന്നെ....


പക്ഷെ ക്ര്വൌര്യം   കൂട്ടാനായി
വരിയുടച്ചതിന്റെ
ഓര്‍മ്മകള്‍ 
ഉമിനീരായി ഒലിച്ചപ്പോഴല്ലേ
നിന്റെ കാല്‍വ്വണ്ണയില്‍ 
എന്റെ കോമ്പല്ലുകള്‍ 
അറിയാതെ
തുളഞ്ഞു കേറിയത്‌ !
  (ചിത്രം    johnfarnsworth.com ല്‍ നിന്നും )

പ്രതീഷിന് (താമരനൂല്‍


No comments:

Post a Comment