Sunday, May 6, 2012

പുഴ

ഞാന്‍ ഇന്നലെയാണ് പുഴ കണ്ടത് .


നാല് ചുവരുകള്‍ക്ക് ഇടയിലെ
പതിവ്  കുളി യ്ക്ക് ഇടയില്‍ ഒരിക്കലും
സങ്കല്പിചെടുക്കാന്‍ ആവാത്ത
ആ വന്യതയിലേക്ക് ഇറങ്ങുമ്പോള്‍

ജലപാളികള്‍ തകര്‍ത്തു
ഒരു ഇരുണ്ട നിഴല്‍
വാ പിളര്‍ക്കുമെന്നോര്‍ത്തു 
ഞാന്‍ ഭയന്നു


അപരിചിത ആഴങ്ങളുടെ
സാഹസികതകള്‍ തേടി
കുളിരുന്ന സ്വകാര്യതയെ
ആക്രമിച്ചു കീഴ്പെടുത്തി
ആഹ്ലാദിക്കുന്ന
ഓരോ നീന്തല്‍ക്കാരനെയും
കാത്തു
ആഴങ്ങളിലൂടെ ഊളിയിട്ടെത്തുന്ന
കൂര്‍ത്ത പല്ലുകളുടെ അത്ഭുതം
ഓരോ പുഴയുടെയും സ്വപ്നമോ  .. ?


പുഴയോരങ്ങളുടെ
പുരാതനമായ
ഓര്‍മ്മയാണത്രേ 

പിളര്‍ന്ന വായ....

2 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. പുഴ എന്ന കവിത വായിച്ചു. അതിന്‍റെ ഉള്ളഅര്‍ത്തങ്ങളിലേക്ക് ഇറങ്ങി ചെല്ലുക
    പ്രയാസമായി തോന്നി. ദയവായി ഒന്ന് ലള്തമായി വിവരിച്ചു തരുമോ?
    കുടാതെ എന്‍റെ ബ്ലോഗ്‌ വിലാസം പരിചയപ്പെടുത്താം

    gireeshks.blogspot.in

    സന്തര്‍ശി‍ക്കും എന്ന് പ്രതിക്ഷിക്കുന്നു.

    വിനയത്തോടെ

    ഗിരീഷ്‌ കെ എസ്‌

    ReplyDelete