Friday, June 15, 2012

മഴയോട്

 മഴയോട്‌ ഞാനിന്നു  ചൊല്ലിയ കാരിയം
കാറ്റും കടലും അറിയരുതേ !
 മഴയോട്‌ ഞാനിന്നു  ചൊല്ലിയ കാരിയം
ഒരു മഴത്തുള്ളിയായ് മാറിടട്ടെ ...
മഴ പെയ്തു തോരുമ്പോള്‍ ,
കാറ്റും മയങ്ങുമ്പോള്‍ ,
ആത്തുള്ളി മണ്ണിനെ പുല്‍കിടട്ടെ.
പുലരി വിരിയുമ്പോള്‍,
മഴ കുളിച്ചെത്തുമ്പോള്‍  ,
ഒരു  മരം  മണ്ണില്‍ മുളച്ചിടട്ടെ
ആ മരം ചെമ്പകമായിടട്ടെ
ആകവേ പൂത്തു തളിര്‍ത്തിടട്ടെ..
അപ്പൂവിറുത്ത് നിന്‍ മുടിയില്‍ ചൂടാം
നിയിതാരോടും പറയരുതേ !  

6 comments:

  1. ആരോടും പറയരുതേ...!

    ReplyDelete
  2. നല്ല വരികൾ.. ചിലതൊക്കെ അതിമനോഹരം..

    ReplyDelete
  3. മധൂ, കവിതയ്ക്ക്‌ നല്ല ഒഴുക്കുണ്ട്‌. ആകെ ഒരു കല്ലുകടിയായിതോന്നിയത്‌ " മഴയോട്‌` ഞാനിന്നു ചൊല്ലിയ കാരിയം" എന്ന വരിയാണ്‌. "മഴയോട്‌ ഞാനിന്നു ചൊന്ന കാര്യം " എന്നാക്കിയാൽ നന്നായിരിക്കുമെന്നു തോന്നുന്നു. എല്ലാ ആശംസകളും

    ReplyDelete