Thursday, February 28, 2013

നാടന്‍ ഇവിടെ കിട്ടും


-->

അഴകളവുകളൊത്തവയെ വേണം
തെരഞ്ഞുപിടിക്കാന്‍.
ചിറകടിച്ചും തത്തിച്ചാടിയുമുള്ള
പ്രതിരോധങ്ങളെ
പ്രണയത്തിന്റെ ഉതിര്‍മണിച്ചിരി കൊണ്ടും
വേണ്ടി വന്നാല്‍
പൗരുഷത്തിന്റെ കരുത്തു കൊണ്ടും
തകര്‍ക്കണം.

കൈയ്യിലൊതുങ്ങിയെന്ന് ഉറപ്പായാല്‍
പിന്‍കഴുത്തിലൂടെ
വിരലോടിച്ചോമനിച്ചോമനിച്ചൊടുക്കം...
ഒരൊറ്റ പിരിക്കല്‍ !
ചിറകിന്റെ പിടപ്പും
കാലുകളുടെ വിറയലും
തീരുന്നതും കാത്ത്
ഒരല്പ നേരം...

മിനുത്ത തോല്‍കുപ്പായം
വലിച്ചൂരിയെടുത്ത്
നേരെ കിടത്തണം,
ചൂടാറിപ്പോകും മുന്‍പേ തുടങ്ങാം

ഹൃദയം,കരള്‍,മനസ്സ് -എല്ലാം വേറെയാക്കണം

കുടല്‍,മലാശയം,സന്ധിസമാസങ്ങള്‍-
വേണ്ടാത്തവയെ മറക്കാം.

മുറിച്ചെടുത്ത കഷ്ണങ്ങളെല്ലാം
വടിച്ചുകൂട്ടി
ചോരച്ചൂടോടെ
കവറിലാക്കി അയയ്ക്കണം

 
തുറന്ന്
രുചിച്ച്
കുറവുനോക്കുന്നവര്‍ക്ക്
ഒരു
കവിതവെട്ടുകാരന്‍
സഹിക്കുന്ന
നാറ്റം
അറിയേണ്ട
ആവശ്യമില്ലല്ലോ 

5 comments:

  1. തുറന്ന്
    രുചിച്ച്
    കുറവുനോക്കുന്നവര്‍ക്ക്
    ഒരു
    കവിതവെട്ടുകാരന്‍
    സഹിക്കുന്ന
    നാറ്റം
    അറിയേണ്ട
    ആവശ്യമില്ലല്ലോ

    ശുഭാശംസകൾ.....

    ReplyDelete
  2. കവിതവെട്ടുകാരന്‍
    സഹിക്കുന്ന
    നാറ്റം
    അറിയേണ്ട
    ആവശ്യമില്ലല്ലോ

    ****************
    ആ വരികള്‍ കലക്കി .............നല്ല അവതരണം
    എനിക്ക് നന്നേ ഇഷ്ടപ്പെട്ടു .....

    ReplyDelete
  3. കവിതവെട്ടുകാരന്.....അത് ആര്ക്കോയിട്ട് വെച്ചതല്ലേ.....

    ReplyDelete