Sunday, December 22, 2013

ഡയറി

പൊടിപുരണ്ട് തളര്‍ന്ന പകല്‍ പുറത്തൂരിയിട്ട്
വാതില്‍ കടക്കുമ്പോള്‍ ടിവി കരഞ്ഞു തീരുന്നു.

മുഷിഞ്ഞ കണക്കുകള്‍ ഊരിയെറിയും മുന്‍പ്
അടുക്കളയിലെ കരിഞ്ഞ മണം 
വയര്‍ നിറക്കുന്നു.
ഊരിവെയ്ക്കും മുന്‍പ് കണ്ണുകള്‍ 
പകല്‍കാഴ്ചകളുടെ ഓര്‍മ്മകള്‍
തുടച്ചുമാറ്റുന്നു.

മരിച്ചുപോകും മുന്‍പ്  ‍ഞാന്‍ ഉറങ്ങാന്‍ തുടങ്ങുന്നു...

(ചിത്രത്തിന് കടപ്പാട് http://images.fineartamerica.com)

5 comments:

 1. ഉറങ്ങുക
  മരണം അറിയില്ലായിരിക്കാം

  ReplyDelete
 2. ടി.വി. പോലും കരഞ്ഞു പോകും മേഗ സീരിയലുകളുടെ പോക്കു കണ്ടാൽ. ഹ..ഹ..

  നല്ല കവിത
  സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.  ശുഭാശം സകൾ....  ReplyDelete
 3. "ഊരിവെയ്ക്കും മുന്‍പ് കണ്ണുകള്‍
  പകല്‍കാഴ്ചകളുടെ ഓര്‍മ്മകള്‍
  തുടച്ചുമാറ്റുന്നു"

  നന്നായിട്ടുണ്ട്

  ReplyDelete
 4. This comment has been removed by the author.

  ReplyDelete